Speech by M.C. Chacko on his 90th Birthday

Speech by M.C. Chacko on his 90th Birthday

2011 ഏപ്രിൽ 30നു ലോസ് ആഞ്ചലസിൽ തൊണ്ണൂറാം ജന്മദിനം ആേഘാഷിച്ചപ്പോൾ
ശ്രീ. എം.സി. ചാക്കോ മുത്തോലത്തു നടത്തിയ പ്രസംഗം.

ഇന്ന് ഇവിടെ നടക്കുന്ന ഈ പരിപാടിയിൽ നിങ്ങൾ എല്ലാവരും സംബന്ധിക്കുവാൻ ഇടയായതിൽ ഞാൻ അതിയായി സേന്താഷിക്കുന്നു. ഈ അവസരത്തിൽ എന്റെ ചെറുപ്പകാലത്തെ അനുഭവങ്ങെളക്കുറിച്ചു അല്പം സംസാരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

1921 ഏപ്രിൽ ഒൻപതിനു ഭരണിനാളിലാണ് എന്റെ ജനനം. എന്റെ പിതാവിനു 37 വയസു കഴിഞ്ഞായിരുന്നു എന്റെ ജനനം. എനിക്ക് 16 വയസുള്ളപ്പോൾ എന്റെ മാതാപിതാക്കൾ എനിക്കുവേണ്ടി കല്ല്യാണം പറഞ്ഞ് ഉറപ്പിച്ചതിനു ശേഷമാണ് ഞാൻ അത് അറിയുന്നത്. ഉഴവൂർ എടാട്ടുകുന്നേൽ കുടുംബത്തിൽനിന്നും 15 വയസുള്ള അച്ചാമ്മെയയാണു ഞാൻ വിവാഹം കഴിച്ചത്.

ഞങ്ങൾക്ക് രണ്ട് ആണും അഞ്ചു പെൺമക്കളും ഉണ്ടായി. എന്റെ മാതാപിതാക്കൾ ഇവരെ എല്ലാവരെയും വലിയ വാത്സല്യത്തോടുകൂടെയാണ് ഞങ്ങേളാടൊപ്പം വളർത്തിയത്.

അവറാച്ചനു നാലര വയസായേപ്പാൾ അവിടെ അടുത്തു പഠിപ്പിച്ചിരുന്ന ഒരു ആശാനെ വരുത്തി അരിയിൽ ഇരുത്തുന്നതിനുവേണ്ട സാധനങ്ങൾ ഒരുക്കിയ കൂട്ടത്തിൽ എന്റെ അമ്മ ഓടി അറതുടന്ന് ഒരു സ്വർണ്ണമോതിരം എടുത്ത് അവറാച്ചെന്റ നാക്കേൽ മോതിരംകൊണ്ട് തമ്പുരാനെ തുണയ്ക്ക എന്ന് എഴുതണെമന്നു പറഞ്ഞ് ആശാന്റെ കയ്യിൽ കൊടുത്തു. എങ്കിലെ ചെറുക്കനു നല്ല വിദ്യാഭ്യാസം ഉണ്ടാകുകയുള്ളു എന്നു പറഞ്ഞാണു കൊടുത്തത്.

എന്റെ അമ്മ എല്ലാവരോടും സ്നേഹവും, സാലിയോട് ഒരു പ്രത്യേകതയും ഉണ്ടായിരുന്നു. അമ്മയുടെ നിറത്തിൽ അവൾ ജനിച്ചതുകൊണ്ടായിരുന്നു അത്.

അപ്പച്ചിക്കു 90 വയസുള്ളപ്പോൾ അപ്പച്ചിയുടെ പഴയ സ്നേഹിതന്മാർ രണ്ടു പേർ കാണുവാൻ വന്നു. അവരുമായി സംസാരിച്ചുകൊണ്ടിരുന്നേപ്പാൾ അവറാച്ചൻ അവരുടെ അടുത്തുചെന്നിരുന്നു. ആ സമയത്ത് അവറാച്ചൻ തിരുഹൃദയക്കുന്നേൽ മൈനർ സെമിനാരിയിൽ പഠിക്കുകയായിരുന്നു. അവറാച്ചെന കണ്ട സ്നേഹിതന്മാർ അപ്പച്ചിയോട് ഇവൻ ഇപ്പോൾ ഏതുവരെ പഠിച്ചു എന്നു ചോദിച്ചു. ഉടനെ അപ്പച്ചി അതിനു മറുപടി പറഞ്ഞു: അവൻ അച്ചനാകാൻ പഠിക്കുന്നു. ഒരു പുശ്ചഭാവത്തിലായിരുന്നു സംസാരം.

അപ്പച്ചി ഒരുമാതിരി കളിയാക്കി പറയുന്നതുപോലെ എനിക്കു തോന്നി. പിന്നീട് ഞാൻ അതേപ്പറ്റി ആലോചിച്ചപ്പോൾ എനിക്കു കാര്യം മനസിലായി. എന്റെ വലപ്പന് അപ്പച്ചി ഉൾപ്പെടെ നാലു മക്കൾ ഉണ്ടായിരുന്നു. മൂത്ത ആൾ അപ്പച്ചിയായിരുന്നു. അപ്പച്ചി കച്ചവടത്തിൽ ഏർപ്പെട്ടു സാമാന്യം സാമ്പത്തികമായി വളർന്നപ്പോൾ, വല്യപ്പന്റെ ഇളയ മകനെ അപ്പച്ചിയുംകൂടി ഉത്സാഹിച്ച്, വൈവദികപട്ടത്തിനു പഠിക്കുവാൻ തീരുമാനിച്ചു. പാലാ സെന്റ് തോമസ് സ്കൂളിൽ ചേർത്തു. മൂന്നു കൊല്ലം പഠനം കഴിഞ്ഞ് അവിടെനിന്നു പോന്നു. ആ ഓർമ്മ അപ്പച്ചിക്കുണ്ടായിരുന്നു. ഞങ്ങളുടെ നാലാം തലമുറക്കാരൻ മകൻ വൈദികനാകുവാൻ സാധിക്കുമേല്ലോ എന്നുള്ള ഓർമ്മ ഉണ്ടായതുകൊണ്ട്, ആ സന്തോഷാധിക്യംകൊണ്ടു പറഞ്ഞു പോയതാണെന്ന് എനിക്കു മനസിലായി.

എന്റെ മാതാപിതാക്കന്മാരുടെ തീവ്രമായ ആഗ്രഹംകൊകാണ്ടുകൂടിയാണ് അവറാച്ചനും സാലിക്കും സമർപ്പിത ജീവിതത്തിൽ ചേരുവാൻ ഇടയായത്. അവർ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നതുകൊകാണ്ട് ഞങ്ങൾ എല്ലാവരും അത്യധികം സേന്താഷിക്കുന്നു.

എന്റെ മൂത്ത മൂന്നു പെൺമക്കളുടെ കല്യാണം അപ്പച്ചി ഉള്ളപ്പോൾതെന്ന നടത്തുവാൻ സാധിച്ചു.

1975ൽ ജേക്കപ്പും വത്സയുംകൂടിയുള്ള വിവാഹേശഷം രണ്ടു വർഷം കഴിഞ്ഞ് അവർ അേമരിക്കയ്ക്കു പോകുകയും, എന്റെ മക്കൾ എല്ലാവരെയുംകൂടി അമേരിക്കയിൽ വരുത്തുവാൻ വേണ്ടി, എന്റെ ഭാര്യ അച്ചാമ്മയെ സ്പോൺസർ ചെയ്യിപ്പിക്കുവാൻ 1985ൽ അമേരിക്കയിൽ വരുത്തി. അതനുസരിച്ചു ലില്ലിക്കു നേരെത്ത ഇവിടെ വരുവാൻ സാധിച്ചു. 1984ൽ ഞാൻ നേരെത്ത ഇവിടെ കുറെനാൾ താമസിച്ചു. എന്റെ ഭാര്യ 1987ൽ നാട്ടിൽ വന്നേശഷം ഞങ്ങൾ ഇരുവരും 1990വെര ഒരുമിച്ചു ജീവിച്ചു.

1990ൽ എന്റെ ഭാര്യയുടെ മരണേശഷം മൂന്നു കൊല്ലത്തോളം എന്റെകൂടെ താമസിക്കുവാൻ എന്റെ സേഹാദരിയുണ്ടായിരുന്നു. എന്റെ കൂടെ സ്ഥിരമായി താമസിക്കുവാൻ ആൾ ഇല്ലായിരുന്നു. എന്റെ മൂത്ത മക്കൾ ഗ്രേസിയും, അനുജത്തിമാർ ജസീന്തയും വത്സമ്മയും അവർ അേമരിക്കയ്ക്കു പോകുന്നതുവെര ആഴ്ചതോറും തവണതെറ്റാതെ എന്റെ കാര്യങ്ങൾ വന്ന് അന്വേഷിക്കുകയും, വരുമ്പോൾ എന്തെങ്കിലും ഭക്ഷണം കൊണ്ടുവരുകയും ചെയ്തിരുന്നു. കൂടാതെ അവറാച്ചൻ അവിടെവന്ന് അന്വേഷിക്കുകയും അന്വേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

1990 മുതൽ 2001 വെര 11 വർഷക്കാലം ഞാൻ ഒറ്റക്കായിരുന്നുവെങ്കിലും ഒരു ചെറിയ മോഷണം നടന്നതല്ലാതെ ഒരു കുഴപ്പവും ഉണ്ടായില്ല. മോഷണം നടത്തിയ ആെള പിടിച്ചു പോലീസിൽ ഏല്പിച്ചു. ഈ അവസരത്തിൽ എനിക്കു സാമ്പത്തിക നേട്ടത്തിന്റെ കാലവുമായിരുന്നു.

എന്റെ മക്കൾ എല്ലാവരുടെയും ആഗ്രഹംകാണ്ടും എന്റെ സ്നേഹിതന്മാർ പലരുടെടയും ഉപേദശംകൊണ്ടും ഞാൻ 2001ൽ ഇവിടടെതാമസിക്കുവാൻ എത്തുകയും എന്റെ വീട്ടിൽ താമസിക്കുവാൻ വിശ്വസ്ഥനായ ഒരാളെ ഏർപ്പാടുചെയ്യുകയും ചെയ്തു. ഇേപ്പാഴും അവർ അവിടെ താമസിക്കുന്നു.

ജേക്കപ്പു വഴിയായി എന്റെ മക്കളും അവരുടെ മക്കളും എല്ലാവരും അേമരിക്കയിൽ എത്തുകയും അവന്റെകൂടെ എല്ലാവരുംകൂടി ഐക്യമായി താമസിക്കുകയും, അതിന് അവെന്റ ഭാര്യ വേവണ്ടവിധത്തിലെല്ലാം ഒത്താശചെയ്യുകയും ചെയ്തു. പിന്നീട് അവർ സൗകര്യം‌പോലെ കെട്ടിടങ്ങൾ വാങ്ങിച്ച് സുഖമായി കഴിയുന്നു.

ഞാൻ സ്ഥിരമായി ജേക്കപ്പിന്റെകൂടെ താമസിക്കുന്നുവെങ്കിലും ഇവിടെ അടുത്തുള്ള മക്കൾ ജസീന്തയും ജോസും മക്കളും, ലില്ലിയും ഫിലിപ്പും പിള്ളേരും എന്റെ കാര്യങ്ങൾ അന്വേഷിക്കുകയും വിശേഷ ദിവസങ്ങളിൽ പലേപ്പാഴും സമ്മാനങ്ങൾ തരുകയും, അതുപോലെ ജോസഫും ഗ്രേസിയും, കുഞ്ഞും വത്സമ്മയും മക്കൾ എല്ലാവരും, എന്നെ അന്വേഷിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

അതുപോലെ ഇംഗ്ലണ്ടിലും അയർലണ്ടിലും ഉള്ള എന്റെ മക്കൾ എല്ലാവരും എന്റെ ക്ഷേമം അന്വേഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

എല്ലാവരും സേന്താഷേത്താടുകൂടെ കഴിയുന്നു എന്നു അറിയുന്നതിൽ വളെര സേന്താഷിക്കുന്നു. എനിക്കു മക്കളും, മക്കളുടെ മക്കളും, അവരുടെ മക്കളും എന്തുമാത്രം ഉണ്ടെന്ന് അത്ര എളുപ്പത്തിൽ പറയാൻ പ്രയാസമാണ് . എങ്കിലും പരിശ്രമിച്ചാൽ എനിക്കു പറയാം.

നാലു കൊല്ലം മുൻപുവരെ എനിക്കു നടക്കുന്നതിനു പ്രയാസം ഇല്ലായിരുന്നു. പിന്നീടു ബാലൻസു കുറഞ്ഞുപോയതുെകാണ്ട് നടക്കുമ്പോൾ അറിയാതെ വീഴും. പിന്നിട് ഒരു വാൻ ഇടിച്ച് എന്റെ തുടയെല്ലു പൊട്ടി രണ്ടു ദിവസം ഹോസ്പിറ്റലിൽ താമസിച്ചു. അപ്പോൾ എന്നെ പലരും വന്നു കണ്ടതായും ഞാൻ നന്ദിയോടെ ഓർക്കുന്നു. സുഖമായെങ്കിലും വാക്കറിെന്റ സഹായേത്താടെ നടക്കുവാൻ പറ്റുകയുള്ളു. എനിക്ക് ഒട്ടും നടക്കുവാൻ പറ്റാതിരുന്ന അവസരത്തിൽ പൗത്രൻ ബ്രയൻ ഒരു വീൽചെയറിന്റെ സഹായേത്താടുകൂടി എന്നെ അവൻ അതിൽ രണ്ടു മൈലോളം കൊണ്ടു നടക്കുകയും മകൾ ഡീനായുടെ ശുപാർശയിൽ എനിക്കു ഒരു വാക്കർ വാങ്ങിച്ചുതരുകയും ചെയ്തു. അതുകൊണ്ട് എനിക്കു ബുദ്ധിമുട്ടുകൂടാതെ നടക്കുവാൻ സാധിക്കുന്നു. ഈ അടുത്ത ദിവസം ലില്ലിയുടെ ശുപാർശവഴി ഫിലിപ്പും ഒരു പുതിയ വാക്കർ വാങ്ങിച്ചുതന്നിട്ടുണ്ട്.

ഇവിടെ അടുത്തു താമസിക്കുന്ന ചെട്ടിയാത്തു ജയിംസും സോഫിയും അവേരാടു ബന്ധെപ്പട്ടുള്ള എല്ലാവരും ഉൾപ്പെടെഎന്നെ കാണുകയും അന്വേഷിക്കുകയും ചെയ്യാറുണ്ട്. ജെയിംസും ഭാര്യ അന്നക്കുട്ടിയും ചിലപ്പോൾ വൈകുന്നേരം ഞങ്ങളുടെ കൂടെ പ്രാർത്ഥനയിൽ സംബന്ധിക്കാറുണ്ട്.

ജെയ്ക്കപ്പും വത്സയും എന്റെ എല്ലാ കാര്യങ്ങളും ക്രമം തെറ്റാതെ നടത്താറുണ്ട്. ശ്രീമാൻ ചാത്തമ്പടത്തിൽ ഫിലിപ്പു ഡോക്ടറുടെ സേവനം േവണ്ടുവോളം എനിക്കു കിട്ടുന്നുണ്ട്. അവിടെ പരിശോധനയ്ക്കു ക്രമം തെറ്റാതെ എന്നെ കൊണ്ടുപോകുവാൻ ജേക്കപ്പും വത്സയും, ചിലേപ്പാൾ എന്റെ മറ്റു മക്കളും ഉത്സാഹിക്കാറുണ്ട്.

എന്റെ ബർത്ത്ഡേ പാർട്ടിക്കു യൂറോപ്പു മുതലായ വിദേശത്തുള്ള എന്റെ പ്രിയയ ബന്ധുക്കളും മക്കളും കുഞ്ഞുമക്കളും എല്ലാവരും കൂടി വരുന്നുണ്ടെന്നറിഞ്ഞതിൽ ഞാൻ അതിയായി സേന്താഷിക്കുന്നു.

എന്റെ നാട്ടിലെ ജീവിതത്തിൽ അപായകരമല്ലാത്ത പല അപകടങ്ങൾ ഉണ്ടാകുകയും, ഇവിടെവന്നു നടക്കുവാൻ ബാലൻസു കുറഞ്ഞതുകൊണ്ടു നടക്കുമ്പോൾ പല സ്ഥലത്തുവെച്ചു അറിയാതെ വീഴുകയും ചെയ്ത അവസരങ്ങളിൽ നല്ല സമറായരേപ്പാലെ പലജാതിക്കാരായ ചൈനാക്കാരനും മഹമ്മദീയനും എന്നെ പൊക്കിയെടുത്തു ശുശ്രൂഷിക്കുകയും ചെയ്തിട്ടുണ്ട്.

എന്റെ മാതാപിതാക്കന്മാരെ കഴിയുന്നിടേത്താളം ഞാൻ േസ്നഹിക്കുകയും ബഹുമാനിക്കുകയും ചെയ്തതുകൊണ്ടാകാം എനിക്ക് അവെര ദീർഘനാൾ കാണുവാൻ സാധിച്ചതിനും, ഈ വാർദ്ധകയ്കാലത്ത് 90 വയസുവെര വലിയ ബുദ്ധിമുട്ടു കൂടാെത ജീവിക്കുവാൻ സാധിക്കുന്നതിനും ഇടയായെതന്നു ഞാൻ വിശ്വസിക്കുന്നു.

ഞാൻ ഇതു ഒരു മുഖസ്തുതിയായിട്ട് എഴുതുന്നതല്ല; പ്രത്യുത ആർക്കെങ്കിലും ഗുണപ്രദമായിതീരെട്ട എന്നുകരുതിയാണ്.


Translation from Malayalam
SPEECH BY MR. M.C. CHACKO MUTHOLATH
ON HIS 90TH BIRTHDAY CELEBRATION HELD IN LOS ANGELES

I am very glad that you all are participating in this function. At this time I would like to say a few words on my early age.

I was born on April 9, 1921 on the day of Bharany. When I was born my father was over 37 years of age. I came to know that my marriage was fixed only after my parents arranged it when I was 16 years of age. I married 15 year old Achamma from Edattukunnel family at Uzhavoor.

I have two male and five female children. My parents brought them up with great love and affection.

When Avarachan (Fr. Abraham) was four and a half years old, an aasan (traditional teacher) was invited to officially initiate his education by writing on rice. At that time my mother rushed to the storeroom and brought a gold ring and gave to the teacher requesting him to write “God help” on the tongue of Avarachan. She said he will have good education only if that is done.

My mother had a great love to all, especially to (Sr.) Saly because she was born with my mother’s color.

When Appachi (father) was 90 years old, two of his friends came to see him. While they were talking, Avarachan went and sat with them. During that time, he was studying in the Minor Seminary at Sacred Heart Mount. When the friends saw Avarachan, they asked appachi, who far was the education of Avarachan. Immediately Appachi replied that he was studying for priesthood. However, appachi’s tone was a bit ridiculing.

I felt that Appachi was making a funny answer. I was thinking about it and later found the meaning for it. My grandfather had four sons including Appachi. The eldest was Appachi. Appachi was doing business and became financially well. So he also encouraged the youngest brother to study for priesthood and with that intention admitted him at St. Thomas School Pala. However, he left the school after three years. Appachi had that memory. I understood that my father used that tone because he was happy that the son of our fourth generation could become a priest.

It was because of the desire of my parents that Avarachan and Saly could join religious service. We are all glad that they are doing well.

The marriage of my elder three daughters could be done when Appachi was alive.

Jacob and Valsa got married in 1975 and could come to America after two years. They brought my wife Achamma to America so that she can sponsor my children to come over here. So Lilly could come here early. I had lived here early in 1984. After my wife returned to India in 1987, we lived together till 1990.

After the death of my wife, my sister was there to live at my house for three years. There was no one to live with me on a regular basis. My eldest daughter Gracy, her younger sisters Jesentha and Valsamma used to come every week without failure to help me and brought some food for me until they left to America. Besides, Avarachan used to come and took care of me and supervised everything.

Though I was alone for 11 years from 1990 to 2001, I had no issues other than a small burglary. Police caught the thief. That was a period of financial hike for me.

Because of the desire of my children and the encouragement of many of my friends, I came here to live in 2001. I arranged a reliable person to live in my house. They are still living there.

Through Jacob, all my children and their children came to America and they lived together. His wife supported him in all possible ways for that. Later they all bought buildings of their own and live happily.

Though I am living permanent with Jacob, my children Jesentha, Jose and their children, Lilly, Philip and their children who live close by, take care of me and give me gifts on special days. So also, Joseph and Gracy, Kunju and Valsamma and their children also enquire about me and extend their love towards me.

Likewise, all my children in England and Ireland enquire about me and share their love towards me. I am glad that they all live happily. It is difficult for me to say how many children, grand children, and great grandchildren I have. However, if I try, I might do it.

I had no problem walking until four years ago. Later, since I was losing balance, I used
to fall unknowingly. Later a truck hit me and broke by thigh bone and I was hospitalized for

two days. I gratefully remember many people who came to see me there. Though I recovered from it, I can walk only with the support of a walker. When I could not walk at all, my grandson Brian took me out on a wheelchair and traveled me around two miles. With my grand daughter Dina’s recommendation a walker was bought for me. So I can walk without much difficulty. With Lilly’s recommendation, Philip also bought me recently a new walker.

Chettiath James and Sofi who live nearby and all those related to them come to see me
and enquire about me. James and his wife Annakutty sometimes join us in evening prayers.

Jacob and Valsa take care of all my needs regularly. I am getting enough service from Dr. Mr. Philip Chathapadathil. Jacob and Valsa, and sometimes my other children take me regularly to the doctor’s office.

I am glad to know that my relatives, children and grandchildren are coming from Europe and elsewhere to take part in my birthday party.

I had minor accidents during my life in India. Here I fell several places unknowingly because of lack of balance. During those times, people of many faiths including Chinese and Muslims came to lift me up and treat me like Good Samaritans.

I believe that it might be because I loved and respected my parents to my level best, that I could see them for long time and that I could live 90 years without much difficulty. I am writing this not to flatter, but expecting that this might help someone.

Copy Right © 2025 All Rights Reserved