Annakkutty Mutholath W/o Uppachan Mattappallil

Annakkutty Mutholath W/o Uppachan Mattappallil

Annakkutty daughter of Kuriakko Chacko Mutholath was born in 1917 at Cherpunkal in Maliekal house of Mutholath family. She was a late-born child to her parents. She married Uppachan Chacko from Mattappallil family in Karimkunnam in 1930. Uppachan Mattappallil, husband of Annakkutty died in Karimkunnam and was buried at Karimkunnam St. Agustin’s Church.

Since Annakkutty became a widow at an younger age she had to work hard to bring up her children. She died on January 27, 1999 in Karimkunnam Mattappallil House. Her burial was on January 28, 1999 at Karimkunnam Vadakkummury Church cemetery.

Children of Annakkutty Mutholath and Uppachan Mattappallil are:

  • 1. Pennamma Simon Arackal, Monippally
  • 2. Kuttappan Mattappallil
  • 3. Annamma Thomas Polackal, Punathura
  • 4. Mary Simon Kizhakkedasseriyil, Kalamboor.

മുത്തോലത്തു കുര്യാക്കോയുടെ ഭാര്യ ഏലിയുടെ പ്രസവത്തിൽ ഒരു പെൺകുട്ടി ജനിച്ചുവെങ്കിലും മൂന്നുനാലു മാസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. പിന്നീട് ഏഴെട്ടു കൊല്ലത്തേക്ക് കുട്ടികൾ ഉണ്ടായില്ല. ആ അവസരങ്ങളിൽ ചേർപ്പുങ്കൽ കല്ലൂർ പള്ളിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. കുര്യാക്കോ പള്ളിക്കു മാതാവിന്റെ ഒരു തിരുസ്വരൂപവും രൂപക്കൂടും വാങ്ങിച്ചുകൊടുക്കുകയും എട്ടുനോമ്പു വീടിയുള്ള മാതാവിന്റെ പിറവിതിരുന്നാൾ ആഘോഷമായി നടത്തുകയും ചെയ്തു. ആ രൂപവും രൂപക്കൂടും പള്ളിയിൽ ഇപ്പോഴും ഉണ്ട്. ആ നേർച്ച സമർപ്പണത്തെ തുടർന്ന് ഏലി ഗർഭം ധരിക്കുകയും 1917ൽ ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. അവൾക്ക് അന്നക്കുട്ടി എന്ന ഓമനപേരിട്ടു. അവളെ പിന്നീട് കരിങ്കുന്നം മറ്റപ്പള്ളിയിൽ കുടുംബത്തിലേക്കു വിവാഹം ചെയ്തയച്ചു. പിന്നീട് 1921 ൽ ചാക്കോയും 1923ൽ കോരക്കുട്ടിയും ജനിച്ചു.

അന്നക്കുട്ടിക്കു 14 വയസ്സു പ്രായമായപ്പോൾ അന്നത്തെ നിലയിൽ ഒരു നല്ല തുകയായ 600 രൂപ സ്ത്രീധനം കൊടുത്ത് കരിങ്കുന്നത്തു മറ്റപ്പള്ളിയിൽ ചാക്കോ മകൻ ഉപ്പച്ചനെക്കൊണ്ട് 1930ൽ വിവാഹം ചെയ്യിച്ചു.

മക്കളോടും മക്കളുടെ മക്കളോടും കുര്യാക്കോയ്ക്കും ഭാര്യ ഏലിക്കും വളരെ സ്നേഹവും വാത്സല്യവുമായിരുന്നു. കരിങ്കുന്നത്തു വിവാഹം കഴിപ്പിച്ച മകൾ അന്നക്കുട്ടിയുടെ ഭർത്താവ് ഉപ്പച്ചൻ യൗവനത്തിൽ മരിക്കുകയുണ്ടായി. അപ്പോൾ അവർ താമസിച്ചിരുന്നത് അവരുടെ തറവാടായ മറ്റപ്പള്ളിയിൽനിന്നു കുറെ അകലെ, സമീപത്ത് അയൽക്കാർ അധികമില്ലാത്ത സ്ഥലത്തുമായതുകൊണ്ട് തറവാടിനോട് അടുത്ത് കുടുംബവിഹിതമായി കിട്ടിയ സ്ഥലത്ത് ഉപ്പച്ചന്റെ പിതാവു ചാക്കോയുടെ സമ്മതത്തോടും സഹായത്തോടുംകൂടി കുര്യാക്കോയുടെ ചുമതലയിൽ ഒരു വീടു പണികഴിപ്പിച്ചു. മകൾ അന്നക്കുട്ടിയേയും മക്കളെയും അവിടെ താമസിപ്പിച്ചു. അന്നക്കുട്ടിയുടെ മക്കളുടെ വിവാഹാവസരങ്ങളിൽ കുര്യാക്കോ അവരെ വളരെ സഹായിച്ചു.

PHOTOS OF ANNAKKUTTY MATTAPPALLIL

MEDIA

PHOTOS

Annakkutty Mattappallil Common Photos

Pennamma Arackal Monippally Common Photos.

Kuttppan Mattappallil, Karimkunnam Common Photos.

Annamma & Thommachan Polackal, Punnathura Common Photos.

Mary Kizhakkedasseriyil Kalamboor Common Photos.

Copy Right © 2025 All Rights Reserved