Ouseph Chandy Peplakil

Ouseph Chandy Peplakil

Ouseph, the fourth son of Chandy Kizhakke-varikatt was living in Peplakkil property. Thus he and his descendants used Peplakkil as their family name. Ouseph was a man of knowledge and devotion and was known as “Aasan” (teacher). He had three sons and three daughters. He gave importance to the education of his children.


കിഴക്കേവാരികാട്ട് ചാണ്ടിയുടെ നാലാമത്തെ മകൻ ഔസേപ്പ് (ആശാൻ) തനിക്കു വീതമായി ലഭിച്ച പേപ്ലാക്കിയിൽ പുരയിടത്തിൽ താമസിച്ചു. ആശാന് മൂന്ന് ആൺ‌മക്കളും മൂന്നു പെൺ‌മക്കളും ഉണ്ടായി. അതിനുശേഷം അദ്ദേഹത്തിനു സാമ്പത്തികബുദ്ധിമുട്ടുകൾമൂലം താമസിച്ചിരുന്ന വീടും പുരയിടവും വില്ക്കേണ്ടിവന്നു. ആശാൻ ബുദ്ധിമാനും വിജ്ഞാനിയും ദൈവഭക്തനുമായിരുന്നു. കുടുംബം പുലർത്തുവാൻ പലരും അദ്ദേഹത്തെ അക്കാലത്തു സഹായിച്ചു.

ആശാന്റെ മക്കൾ പഠനത്തിൽ സമർത്ഥരായിരുന്നു. മൂത്തമകൻ ചാണ്ടി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡൽഹിയിൽ പോയി നല്ല ജോലിയിൽ പ്രവേശിച്ചു. രണ്ടാമത്തെ മകൻ പത്രോസ് വീട്ടിൽ താമസിച്ച് ചെറിയ ബിസിനസുകൾ നടത്തി സാമാന്യം നല്ല നിലയിലായി. മൂന്നാമത്തെ മകൻ അബ്രാഹം പഠനം കഴിഞ്ഞ് ഡൾഹിയിൽ പോയി ജോലിയിൽ പ്രവേശിച്ചു. മൂത്തമകൾ വിദ്യാഭ്യാസം ഉള്ളവളും സുന്ദരിയും ആയിരുന്നതുകൊണ്ട് പിറവത്തുള്ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അവളുടെ മക്കൾ കാനഡായിൽ ഉണ്ട്. രണ്ടാമത്തെ മകൾ അന്നകത്രിയെ കോട്ടയം അടുത്തു പത്രം ഓഫീസിലെ ഒരു ജോലിക്കാരനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. മൂന്നാമത്തെ മകൾ കുഞ്ഞുപെണ്ണ് നേഴ്സിംഗ് പാസ്സായി ചിക്കാഗോയിൽ ജോലിയുള്ള കുറുപ്പുന്തറ ചിറയിൽ ജോബിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.

 മറ്റുള്ളവരുടെ സഹായവും മക്കളുടെ ഉയർച്ചയുംകൊണ്ട് ഔസേപ്പ് (ആശാൻ) വാർദ്ധക്യകാലത്ത് മെച്ചപ്പെട്ട നിലയിലായി. സ്വന്തമായി നല്ലൊരു വീടും പുരയിടവും സമ്പാദിച്ച് ഭാര്യയോടും, രണ്ടാമത്തെ മകൻ പത്രോസ്, അവന്റെ ഭാര്യ അമ്മിണി, പത്രോസിന്റെ ഏക മകൻ സാനു എന്നിവരോടുമൊപ്പം സാമാന്യം ഭേദമായി താമസിച്ചു വരവെ, ആശാനും പിന്നീട് ഭാര്യയും വാർദ്ധ്യക്യത്തിൽ മരിച്ചു.

Copy Right © 2025 All Rights Reserved