KURIAKO AND ALEY MUTHOLATH
MR. KURIAKO CHACKO MUTHOLATH was born 1884 in Cherpunkal Mutholath family. He
married ALEY KORAH KADIYAMPALLIL in Cherpunkal, daughter of KORAH MATHAN
KADIYAMPALLIL. She was born 1889 in Punnathura Kadiyampallil family.
Kuriako Mutholath was a very popular business person in Cherpunkal. He was
charitable, credible, and hardworking. He supported the family during the
difficult times of history.
He was the eldest in his family. After his
education he helped his father in agriculture. Since he was smart and
hardworking, a businessman from Athirampuzha asked to help him in business. Thus
Kuriakose began to learn business. Later he started his own business with the
cooperation of his brothers. He had saved some money from his salary and the
rest he got as loan from chitti and some from his father. His business was to
buy grocery from Athirampuzha and sell at Cherpunkal market. The business was
very prosperous till the First World War. Because of the war, the economy went
bad and it had affected his business.
MR. KURIAKO CHACKO MUTHOLATH
died on May 26, 1974 at Kizhakke varikattu house Cherpunkal. His burial was on
May 27, 1974 at Cherpunkal Kalloor Church.
His wife ALEY KORAH
KADIYAMPALLIL died on July 25, 1965 in Pala Government Hospital and was buried
on July 26, 1965, Cherpunkal Kalloor Church.
മുത്തോലത്തു കുര്യാക്കോ
മുത്തോലത്തു
ചാക്കോയുടെ മൂത്തമകൻ കുര്യാക്കോ 1884ൽ ജനിച്ചു. ചേർപ്പുങ്കൽ കച്ചവടം
നടത്തിയിരുന്ന അതിരമ്പുഴക്കരനായ ഒരാളുടെ കടയിൽ കുര്യാക്കൊയ്ക്കു ജോലി
ലഭിച്ചു. ശമ്പളം സൂക്ഷിച്ചുവച്ചും ലേണെടുത്തും അദ്ദേഹം പിന്നീടു സ്വന്തമായി
പലചരക്കു കച്ചവടം ആരംഭിച്ചു. അദ്ദേഹത്തിന്റെയും സഹോദരങ്ങളുടെയും ഐക്യവും
കഠിനാദ്ധ്വാനവും ചിലവു ചുരുക്കലും മൂലം കൃഷിയിലും കച്ചവടത്തിലും നല്ല
അഭിവൃദ്ധിയുണ്ടായി. സാമ്പത്തികാഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടായതോടെ
എല്ലാവർക്കും നല്ല കുടുംബങ്ങളിൽനിന്നു വിവാഹാലോചനകൾ ഉണ്ടായി.
കുര്യാക്കോ പുന്നത്തുറ കടിയംപള്ളിയിൽ ഏലിയെ വിവാഹം ചെയ്തു. സാധനങ്ങൾ
വില്ക്കുന്നതിനും വാങ്ങുന്നതിനുമായി വന്നിരുന്നവരിൽ സാധുക്കളെ അദ്ദേഹം
കഴിയുന്നത്ര സാമ്പത്തികമായി സഹായിച്ചിരുന്നു. അതിനാൽ കച്ചവടക്കാരനെന്ന
പ്രശസ്തിയോടൊപ്പം ഉദാരമതിയെന്ന കാരണത്താൽ നാട്ടുകാരുടെ സ്നേഹാദരവുകളും
അദ്ദേഹം നേടി. ആ താല്പര്യംകൊണ്ടാകണം എല്ലാവരും അദ്ദേഹത്തെ “അപ്പച്ചി” എന്നു
വിളിച്ചിരുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്തുണ്ടായ സാമ്പത്തിക തകർച്ച
കുര്യാക്കോയുടെ കച്ചവടത്തെ വൻ നഷ്ടത്തിലാക്കി. മലഞ്ചരക്കുകൾക്കു പെട്ടെന്നു
വില ഇടിഞ്ഞതിനാൽ വലിയ വിലയ്ക്കു വാങ്ങിവച്ച മലഞ്ചരക്കുകൾ വിറ്റഴിക്കാൻ
സാധിക്കാതായി. കൂടുതൽ സമയം ഗോഡൗണുകളിൽ സൂക്ഷിച്ചപ്പോൾ വളരെ സാധനങ്ങൾ
കേടുവന്ന് ഉപേക്ഷിക്കേണ്ടിവന്നു. അതിനാൽ ബാക്കിവന്നവ വന്നഷ്ടത്തിൽ
വിറ്റഴിച്ചു. അക്കാലത്തു പല കച്ചവടക്കാരും വസ്തുവകകൾ സ്വന്തക്കാർക്കു
കൈമാറിയിട്ട് പാപ്പരത്വം തേടിയപ്പോൾ കുര്യാക്കോയും പങ്കാളിയായ സഹോദരൻ
കുര്യനും കടക്കാരോടു നീതിപുലർത്തുവാൻ തങ്ങളുടെ വസ്തു വിറ്റും പണം
കടമെടുത്തും മുൻ കടങ്ങൾ വീട്ടി കച്ചവടത്ത്ിൽ പിടിച്ചുനിന്നു.
കുര്യാക്കോ
ഏലി ദമ്പതികൾക്ക് അന്നക്കുട്ടി, ചാക്കോ, കോര എന്നീ മൂന്നു മക്കളുണ്ടായി.
മൂത്തമകൾ അന്നക്കുട്ടിയെ കരിങ്കുന്നത്തു മറ്റപ്പള്ളിയിൽ ഉപ്പച്ചനെക്കൊണ്ടു
വിവാഹം ചെയ്യിച്ചു.
എം.സി. ചാക്കോ
മുത്തോലത്തു കുര്യാക്കോയുടെ മൂത്തമകൻ എം.സി. ചാക്കോ ആദ്യകാലത്തു
പിതാവിനെ കച്ചവടത്തിൽ സഹായിച്ച ശേഷം കൃഷി ഉപജീവനമാർഗമാക്കി. 1921 ജനിച്ച
ചാക്കോ ഉഴവൂർ എടാട്ടുകുന്നേൽ ചാലിൽ അച്ചാമ്മയെ വിവാഹം ചെയ്തു. അവർക്ക്
ജേക്കബ്, ഗ്രേസി (പഴയടത്ത്, വള്ളീച്ചിറ), ജസീന്താ (ആട്ടയിൽ, കുറുമുള്ളൂർ),
വത്സമ്മ (വട്ടമറ്റത്തിൽ, കല്ലറ), ഫാ. ഏബ്രഹാം മുത്തോലത്ത്, വിസിറ്റേഷൻ
സഭാംഗമായ സിസ്റ്റർ സാലി, ലില്ലി (ഓട്ടപ്പള്ളിൽ, മാഞ്ഞൂർ) എന്നീ മക്കൾ
ജനിച്ചു. മക്കളിൽ മിക്കവരും അമേരിക്കയിൽ താമസിച്ചുപോരുന്നു.
എം.സി. കോര
1923ൽ മുത്തോലത്തു
കുര്യാക്കോയുടെ ഇളയ മകനായി ജനിച്ച കോര പിതാവിനെപ്പോലെ കച്ചവടത്തിൽ
പ്രശസ്തനായി. അദ്ദേഹം പൈങ്ങളം വട്ടപ്പറമ്പേൽ ചിന്നമ്മയെ 1942ൽ വിവാഹം
ചെയ്തു. അവർക്ക് ജയിംസ്, ജോയി, ലീലമ്മ, റ്റോമി, സണ്ണി, ആൻസമ്മ,
റ്റെസിക്കുട്ടി, ബെന്നി, ലൈസാമ്മ, ജിമ്മി, സ്റ്റനി എന്നീ മക്കൾ ജനിച്ചു.
Children of KURIAKO
MUTHOLATH and ALEY KADIYAMPALLIL are:
1. ANNAKKUTTY Mattappallil, Karimkunnam
2. M.C. CHACKO Mutholath (Kizhakke Varkattu)
3. M.C. KORAH Mutholath (Maliekal)
|
![]() |
|
Annakkutty Mattappallil Karimkunnam |
M.C. Chacko Mutholath (Kizhakke-varikattu) |
M.C. Korah, Mutholath (Maliekal) |