മുത്തോലത്തു കുടുംബത്തിന്റെ ലഘുചരിത്രം
തയ്യാറാക്കിയത്: എം.സി.ചാക്കോ മുത്തോലത്ത്
കോട്ടയം ജില്ലയിലെ ചേർപ്പുങ്കലാണ് മുത്തോലത്തു
കുടുംബത്തിന്റെ തുടക്കം. ചേന്തോട്ടത്തിൽ കുടുംബത്തിന്റെ ഒരു ശാഖയാണ്
മുത്തോലത്തു കുടുംബം. ചേന്തോട്ടം എന്ന വീട്ടുപേർ ഇന്നു ചേർപ്പുങ്കലിൽ ഇല്ല.
കാരണം എല്ലാ കുടുംബശാഖകളും വീടുവെച്ച സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുന്നു.
ചേന്തോട്ടത്തിൽ തൊമ്മന്റെ രണ്ട് ആൺമക്കളിൽ ഒരാൾ വാരികാട്ടു
പുരയിടത്തിന്റെ കിഴക്കുവശത്തും മറ്റേ ആൾ പറടിഞ്ഞാറുവശത്തും വീടുവെച്ചപ്പോൾ
കിഴക്കേവരികാട്ട് എന്നും പടിഞ്ഞാറെ വരികാട്ട് എന്നും അറിയപ്പെട്ടു.
പടിഞ്ഞാറെ വാരികാട്ടു താമസിച്ച കുര്യന്റെ നാല് ആൺമക്കളിൽ മുത്തോലത്തു
താമസമാക്കിയ കുര്യാക്കോയാണ് മുത്തോലത്തു കുടുംബത്തിന്റെ ആദ്യപിതാവ്.
മുത്തോലത്തു കുര്യാക്കോയ്ക്ക് രണ്ട് ആൺമക്കളും നാലു പെൺമക്കളും
ഉണ്ടായിരുന്നു. അവരിൽ മൂത്തമകൻ കുര്യൻ കുളപ്പുറത്തും ഇളയമകൻ ചാക്കോ
മുത്തോലത്തും താമസിച്ചു. മുത്തോലത്തു ചാക്കോ മാറിടം പടിക്കമ്യാലിൽ
കുടുംബത്തിൽനിന്ന് അന്നയെ വിവാഹം ചെയ്തു. ചാക്കോ-അന്ന ദമ്പതികളുടെ നാല്
ആൺമക്കളുടെയും രണ്ട് പെൺമക്കളുടെയും സന്താനപരമ്പരകളുടെ വിവരങ്ങളാണ് ഈ
വെബ്സൈറ്റിൽ നല്കുന്നത്.
ചേന്തോട്ടത്തിൽ കുടുംബം
ചേന്തോട്ടത്തിൽ കുടുംബത്തിനു കിഴക്കേവാരികാട്ട്, പടിഞ്ഞാറേവാരികാട്ട് എന്നീ രണ്ടു ശാഖകളുണ്ടായി. കിഴക്കേവാരികാട്ട് കുര്യാക്കോയുടെ സന്താനപരമ്പരകളാണ് മഠത്തിൽ, തെങ്ങുംതോട്ടത്തിൽ, പഴയ പീടികയിൽ, പേപ്ലാക്കീൽ, പൂവത്തുങ്കൽ, വാരികാട്ട്, കുളപ്പുറത്ത് എന്നീ കുടുംബങ്ങൾ. പടിഞ്ഞാറേവാരികാട്ട് കുര്യന്റെ സന്താനപരമ്പരകളാണ് മുത്തോലത്ത്, മൂഴയിൽ, പടിഞ്ഞാറേവാരികാട്ട്, നെടുവേലിയിൽ, കുളപ്പുറത്ത്, കുരീക്കുന്നേൽ, മാളിയേക്കൽ, കിഴക്കേവാരികാട്ട്, ഐക്കനാമഠത്തിൽ, അറയ്ക്കമറ്റത്തിൽ എന്നീ ശാഖകൾ.
മുത്തോലത്തുനിന്നും കുളപ്പുറത്തു കുര്യാക്കോ
പടിഞ്ഞാറേവാരികാട്ട് കുര്യന്റെ മകൻ കുര്യാക്കോ, മുത്തോലത്തു പുരയിടത്തിൽ താമസമാക്കിയതോടെ മുത്തോലത്തു കുടുംബം ആരംഭിച്ചു. ഉദ്ദേശം 1818ൽ ജനിച്ച കുര്യാക്കോയ്ക്ക് നാലു പെൺമക്കളും തുടർന്ന് രണ്ട് ആൺമക്കളും ഉണ്ടായി. മൂത്തമകളെ ചുങ്കത്തും രണ്ടാമത്തെ മകളെ പൈങ്ങളം എടാട്ടു കുടുംബത്തിലും മൂന്നാമത്തെ മകളെ കൂടല്ലൂർ പാലച്ചേരിൽ കുടുംബത്തിലും നാലാമത്തെ മകളെ മാറിടത്തു ചിറ്റാലക്കാട്ടു കുടുംബത്തിലും വിവാഹം ചെയ്യിച്ചു. കുര്യാക്കോയുടെ മൂത്തമകൻ കുര്യൻ ആരോഗ്യവാനും പ്രമുഖനുമായിരുന്നു. അദ്ദേഹം പൈങ്ങളം വട്ടപ്പറമ്പേൽ കുടുംബത്തിൽനിന്നു വിവാഹിതനായശേഷം കുളപ്പുറത്തു പുരയിടത്തിൽ താമസമാക്കി.
മുത്തോലത്തു ചാക്കോയും അന്നയും
മുത്തോലത്തു കുര്യാക്കോയുടെ
1863ൽ ജനിച്ച ഇളയ മകൻ ചാക്കോ പിതാവിനോടൊത്ത് മുത്തോലത്തു
തറവാട്ടിൽ താമസം തുടർന്നു. ചാക്കോയ്ക്ക് 22 വയസ്സുള്ളപ്പോൾ പിതാവു
കുര്യാക്കോ
മരിച്ചു. കുര്യാക്കോ മരണാസന്നനായപ്പോൾ തനിക്കുണ്ടായിരുന്ന 40 രൂപയുടെ കടം
വീട്ടുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ തന്റെ ആൺമക്കളോട്
ആവശ്യപ്പെട്ടു. അക്കാലത്ത് അത് വലിയ തുകയായിരുന്നു. ഇളയവനും സാമ്പത്തികമായി
പിന്നോക്കക്കാരനുമായിരുന്നെങ്കിലും ചാക്കോ ആ കടം ഉടനെ സ്വയം ഏറ്റെടുത്തു. ആ
വർഷം ദൈവം അദ്ദേഹത്തിനു പ്രതീക്ഷിച്ചതിലേറെ കാർഷികഫലങ്ങൾ നല്കി. അതിനാൽ
ആവർഷം തന്നെ കടം വീട്ടുവാൻ സാധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ
സന്താനപരമ്പരകൾക്കു ലഭിച്ച സമൃദ്ധി ഈ കടം ഏറ്റെടുത്തു വീട്ടിയതിന്റെ ഫലമായി
ലഭിച്ച ദൈവകൃപയാണെന്ന് കുടുംബാംഗങ്ങൾ വിശ്വസിച്ചു പോരുന്നു.
ചാക്കോ അന്ന ദമ്പതികൾക്ക് കുര്യാക്കോ, ഉപ്പായി, മറിയം,
കുര്യൻ, ഏലി, ഔസേപ്പ് എന്നീ
മക്കൾ ജനിച്ചു. കൂടാതെ രണ്ടു കുട്ടികൾ കൂടി ഉണ്ടായെങ്കിലും അവർ ജനിച്ച ഉടനെ
മരണമടഞ്ഞു. മറിയത്തെ കുറുപ്പന്തറ ചിറയിൽ പാച്ചിയെക്കൊണ്ടും ഏലിയെ കിടങ്ങൂർ
കോട്ടൂർ തൊമ്മനെക്കൊണ്ടും വിവാഹം ചെയ്യിച്ചു.
മുത്തോലത്തു കുര്യാക്കോയും ഏലിയും
മുത്തോലത്തു ചാക്കോയുടെ മൂത്തമകൻ കുര്യാക്കോ 1884ൽ ജനിച്ചു. ചേർപ്പുങ്കൽ
കച്ചവടം നടത്തിയിരുന്ന അതിരമ്പുഴക്കരനായ ഒരാളുടെ കടയിൽ കുര്യാക്കൊയ്ക്കു
ജോലി ലഭിച്ചു. ശമ്പളം സൂക്ഷിച്ചുവച്ചും ലേണെടുത്തും അദ്ദേഹം പിന്നീടു
സ്വന്തമായി പലചരക്കു കച്ചവടം ആരംഭിച്ചു. അദ്ദേഹത്തിന്റെയും സഹോദരങ്ങളുടെയും
ഐക്യവും കഠിനാദ്ധ്വാനവും ചിലവു ചുരുക്കലും മൂലം കൃഷിയിലും കച്ചവടത്തിലും
നല്ല അഭിവൃദ്ധിയുണ്ടായി. സാമ്പത്തികാഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടായതോടെ
എല്ലാവർക്കും നല്ല കുടുംബങ്ങളിൽനിന്നു വിവാഹാലോചനകൾ ഉണ്ടായി.
കുര്യാക്കോ പുന്നത്തുറ കടിയംപള്ളിയിൽ ഏലിയെ വിവാഹം ചെയ്തു. സാധനങ്ങൾ
വില്ക്കുന്നതിനും വാങ്ങുന്നതിനുമായി വന്നിരുന്നവരിൽ സാധുക്കളെ അദ്ദേഹം
കഴിയുന്നത്ര സാമ്പത്തികമായി സഹായിച്ചിരുന്നു. അതിനാൽ കച്ചവടക്കാരനെന്ന
പ്രശസ്തിയോടൊപ്പം ഉദാരമതിയെന്ന കാരണത്താൽ നാട്ടുകാരുടെ സ്നേഹാദരവുകളും
അദ്ദേഹം നേടി. ആ താല്പര്യംകൊണ്ടാകണം എല്ലാവരും അദ്ദേഹത്തെ “അപ്പച്ചി” എന്നു
വിളിച്ചിരുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്തുണ്ടായ സാമ്പത്തിക തകർച്ച
കുര്യാക്കോയുടെ കച്ചവടത്തെ വൻ നഷ്ടത്തിലാക്കി. മലഞ്ചരക്കുകൾക്കു പെട്ടെന്നു
വില ഇടിഞ്ഞതിനാൽ വലിയ വിലയ്ക്കു വാങ്ങിവച്ച മലഞ്ചരക്കുകൾ വിറ്റഴിക്കാൻ
സാധിക്കാതായി. കൂടുതൽ സമയം ഗോഡൗണുകളിൽ സൂക്ഷിച്ചപ്പോൾ വളരെ സാധനങ്ങൾ
കേടുവന്ന് ഉപേക്ഷിക്കേണ്ടിവന്നു. അതിനാൽ ബാക്കിവന്നവ വന്നഷ്ടത്തിൽ
വിറ്റഴിച്ചു. അക്കാലത്തു പല കച്ചവടക്കാരും വസ്തുവകകൾ സ്വന്തക്കാർക്കു
കൈമാറിയിട്ട് പാപ്പരത്വം തേടിയപ്പോൾ കുര്യാക്കോയും പങ്കാളിയായ സഹോദരൻ
കുര്യനും കടക്കാരോടു നീതിപുലർത്തുവാൻ തങ്ങളുടെ വസ്തു വിറ്റും പണം
കടമെടുത്തും മുൻ കടങ്ങൾ വീട്ടി കച്ചവടത്ത്ിൽ പിടിച്ചുനിന്നു.
കുര്യാക്കോ
ഏലി ദമ്പതികൾക്ക് അന്നക്കുട്ടി, ചാക്കോ, കോര എന്നീ മൂന്നു മക്കളുണ്ടായി.
മൂത്തമകൾ അന്നക്കുട്ടിയെ കരിങ്കുന്നത്തു മറ്റപ്പള്ളിയിൽ ഉപ്പച്ചനെക്കൊണ്ടു
വിവാഹം ചെയ്യിച്ചു.
എം.സി. ചാക്കോ
മുത്തോലത്തു
കുര്യാക്കോയുടെ മൂത്തമകൻ എം.സി. ചാക്കോ ആദ്യകാലത്തു പിതാവിനെ കച്ചവടത്തിൽ
സഹായിച്ച ശേഷം കൃഷി ഉപജീവനമാർഗമാക്കി. 1921 ജനിച്ച ചാക്കോ ഉഴവൂർ
എടാട്ടുകുന്നേൽ ചാലിൽ അച്ചാമ്മയെ വിവാഹം ചെയ്തു. അവർക്ക് ജേക്കബ്, ഗ്രേസി
(പഴയടത്ത്, വള്ളീച്ചിറ), ജസീന്താ (ആട്ടയിൽ, കുറുമുള്ളൂർ), വത്സമ്മ
(വട്ടമറ്റത്തിൽ, കല്ലറ), ഫാ. ഏബ്രഹാം മുത്തോലത്ത്, വിസിറ്റേഷൻ സഭാംഗമായ
സിസ്റ്റർ സാലി, ലില്ലി (ഓട്ടപ്പള്ളിൽ, മാഞ്ഞൂർ) എന്നീ മക്കൾ ജനിച്ചു.
മക്കളിൽ മിക്കവരും അമേരിക്കയിൽ താമസിച്ചുപോരുന്നു.
എം.സി. കോര
1923ൽ മുത്തോലത്തു
കുര്യാക്കോയുടെ ഇളയ മകനായി ജനിച്ച കോര പിതാവിനെപ്പോലെ കച്ചവടത്തിൽ
പ്രശസ്തനായി. അദ്ദേഹം പൈങ്ങളം വട്ടപ്പറമ്പേൽ ചിന്നമ്മയെ 1942ൽ വിവാഹം
ചെയ്തു. അവർക്ക് ജയിംസ്, ജോയി, ലീലമ്മ, റ്റോമി, സണ്ണി, ആൻസമ്മ,
റ്റെസിക്കുട്ടി, ബെന്നി, ലൈസാമ്മ, ജിമ്മി, സ്റ്റനി എന്നീ മക്കൾ ജനിച്ചു.
ഉപ്പായി മുത്തോലത്ത് (കുളപ്പുറത്ത്)
മുത്തോലത്തു
ചാക്കോയുടെ രണ്ടാമത്തെ മകനായി 1887ൽ ജനിച്ച ഉപ്പായി കുളപ്പുറത്തു
പുരയിടത്തിൽ താമസിച്ചുപോന്നു. അദ്ദേഅഹം പുന്നത്തുറ നല്ലിവീട്ടിൽ ഏലിയെ
വിവാഹം ചെയ്തു. അവർക്ക് മറിയക്കുട്ടി (പഴയടത്ത്, വള്ളീച്ചിറ), ചാക്കോ,
തൊമ്മി, കുര്യാച്ചൻ, ചിന്ന (വെട്ടിക്കാട്ട്, നീണ്ടൂർ) എന്നീ മക്കൾ ജനിച്ചു.
ചാക്കോ പൈങ്ങളം ഒഴുങ്ങാലിൽ ചിന്നമ്മയെ വിവാഹം ചെയ്തു. അവർക്ക്
ഏലിക്കുട്ടി, പെണ്ണമ്മ, മേരി, ത്രേസ്യാമ്മ, മത്തായി, ജോസ് എന്നീ മക്കൾ
ജനിച്ചു.
മുത്തോലത്ത് (കുളപ്പുറത്ത്) ഉപ്പായിയുടെ മകൻ തൊമ്മി
സംക്രാന്തി പൂഴിക്കുന്നേൽ അന്നമ്മയെ വിവാഹം ചെയ്തു. അവർക്കു ലീലാമ്മ, ജോയി,
ആലി, ബേബിച്ചൻ, ജിമ്മിച്ചൻ, ഷാജി എന്നീ മക്കൾ ജനിച്ചു.
മുത്തോലത്ത്
(കുളപ്പുറത്ത്) ഉപ്പായിയുടെ ഇളയ മകൻ കുര്യാച്ചൻ കല്ലറ വരിക്കമാംതൊട്ടിയിൽ
അന്നമ്മയെ വിവാഹം ചെയ്തു. അവർക്ക് പെണ്ണമ്മ, ജോയി, മേഴ്സി, സണ്ണി, മോളി
എന്നീ മക്കൾ ജനിച്ചു.
മുത്തോലത്ത് (കുരീക്കുന്നേൽ) കുര്യൻ
മുത്തോലത്തു ചാക്കോയുടെ മൂന്നാമത്തെ മകൻ കുര്യൻ 1897ൽ ജനിച്ചു.
കച്ചവടക്കാരനും കൃഷിക്കാരനുമായിരുന്ന അദ്ദേഹം കൂടല്ലൂർ കളപ്പുരയ്ക്കൽ
അന്നയെ വിവാഹം ചെയ്തു. കുരീക്കുന്നേൽ പുരയിടത്തിൽ താമസിച്ചുപോന്ന അവർക്ക്
ചാക്കോ, അന്നമ്മ, ഏലീശ്വ, മേരി എന്നീ മക്കൾ ജനിച്ചു.
1928ൽ ജനിച്ച
ചാക്കോ നീണ്ടൂർ കല്ലടാന്തിയിൽ അന്നമ്മയെ വിവാഹം ചെയ്തു. അവർക്ക് മേഴ്സി,
കുഞ്ഞുമോൾ (പതിയിൽ, നീണ്ടൂർ), സണ്ണി, സബു, മേർളി (മഠത്തിലേട്ട്,
തുരുത്തിക്കാട്) എന്നീ മക്കൾ ജനിച്ചു. എല്ലാവരും ഇപ്പോൾ അമേരിക്കയിൽ
താമസിക്കുന്നു.
കുര്യന്റെ മകൾ അന്നമ്മയെ കൊങ്ങാണ്ടൂർ ചാരാത്ത്
തോമസിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. കുര്യന്റെ രണ്ടാമത്തെ മകൾ ഏലീശ്വായെ
കീഴൂർ കാലായിൽ ചാക്കോയെക്കൊണ്ട് വിവാഹം ചെയ്യിച്ചു. കുര്യന്റെ ഏറ്റവും ഇളയ
മകൾ മേരി ചെറുപ്പത്തിലെ നിര്യാതയായി.
മുത്തോലത്ത് ഔസേപ്പ് (കുഞ്ഞേപ്പ്)
മുത്തോലത്ത് ചാക്കോയുടെ ഇളയ മകൻ ഔസേപ്പ് 1908ൽ ജനിച്ചു. അദ്ദേഹം
വളർന്നുവന്നപ്പോൾ കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിരുന്നതിനാൽ
മെച്ചമായ വിദ്യാഭ്യാസം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം 1925ൽ പൈങ്ങളം
വട്ടപ്പറമ്പേൽ ബ്രിജീത്തയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകൾ കുഞ്ഞുപെണ്ണിനെ
പുന്നത്തുറ കടിയംപള്ളിയിൽ ജോർജിനെക്കൊണ്ടു വിവാഹം ചെയ്യിച്ചു.
ബ്രജീത്താ മരിച്ചതിനാൽ കുഞ്ഞേപ്പ് കല്ലറ ചോരത്ത് കുഞ്ഞന്നയെ 1935ൽ വിവാഹം
ചെയ്തു. അവർക്കുണ്ടായ മകൾ സിസിലി വിജയവാഡയിൽ സന്യാസിനി സമൂഹത്തിൽ ചേർന്ന്
സി. എവുജീനിയ എന്ന പേരു സ്വീകരിച്ച് മിഷൻ പ്രവർത്തനം നടത്തുന്നു.
മുത്തോലത്തു കുടുംബത്തിൽനിന്ന് ആദ്യമായി സമർപ്പിത ജീവിതം സ്വികരിച്ച
വ്യക്തിയാണ് സി. എവുജീനിയാ.
കുഞ്ഞന്നയും മരിച്ചതിനാൽ, കുഞ്ഞേപ്പ്
1946ൽ മുട്ടം തൂക്കുംകാട്ടിൽ മറിയാച്ചിയെ വിവാഹം ചെയ്തു. അവർക്ക്
ചാക്കോച്ചൻ, കുഞ്ഞമ്മ, ലൂക്കാച്ചൻ, ഡെയ്സി, ത്രേസ്യാമ്മ എന്നീ മക്കൾ
ജനിച്ചു.
ചാക്കോച്ചൻ കൈപ്പുഴ കോട്ടൂർ ചിന്നമ്മയെ വിവാഹം ചെയ്തു.
അവർക്ക് മെർലിൻ, മേബിൾ, ജോസഫീന എന്നീ മക്കൾ ജനിച്ചു.
കുഞ്ഞേപ്പ്
മറിയാച്ചി ദമ്പതികളുടെ മകൾ കുഞ്ഞമ്മയെ കല്ലറ കുടിലിൽ മത്തായിയെക്കൊണ്ട്
വിവാഹം ചെയ്യിച്ചു.
മുത്തോലത്ത് കുഞ്ഞേപ്പിന്റെയും
മറിയാച്ചിയുടെയും രണ്ടാമത്തെ മകൻ ലൂക്കാച്ചൻ ചേർപ്പുങ്കൽ പുതിയവീട്ടിൽ
അന്നമ്മയെ വിവാഹം ചെയ്തു. അവർക്ക് ലിബിലി, ലിജോയി, ലിന്റു എന്നീ മക്കൾ
ജനിച്ചു.
കുഞ്ഞേപ്പിന്റെ മകൾ ഡെയ്സിയെ കട്ടച്ചിറ മുരിയമ്യാലിൽ
സൈമണെക്കൊണ്ട് വിവാഹം ചെയ്യിച്ചു.
കുഞ്ഞേപ്പിന്റെ ഇളയ മകൾ
ത്രേസ്യാമ്മയെ അരീക്കര തണ്ടലോനിക്കൽ തോമസിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.
മുത്തോലത്തു കുടുംബാംഗങ്ങൾ പൊതുവെ ഈശ്വരവിശ്വാസം, സത്യസന്ധത,
കഠിനാദ്ധ്വാനം, എന്നീ മൂല്യങ്ങൾക്കു മുൻഗണന നല്കുന്നു.