Kochuchandy Chandy Poovathumkal

Kochuchandy Chandy Poovathumkal

Chandy the fifth son of Chandy Kizha-varikattu lived with his father in Poovathumkal property close to Varikattu property. After giving birth to a son and daughter, the fifth son Chandy’s wife died. So, he married Annamma from Cherpunkal Thottupurath family. She gave birth to two sons, Appachan and Kuriako and a daughter. The daughter died at a young age by falling into a well while fetching water from the well. The three sons of Chandy are businessmen.


കിഴക്കേവാരികാട്ട് ചാണ്ടിയുടെ അഞ്ചാമത്തെ മകൻ ചാണ്ടി വാരികാട്ടു പുരയിടത്തിന്റെ അടുത്ത് പൂവത്തുങ്കൽ പുരയിടത്തിൽ ഒരു വീടുവെച്ച് പിതാവു ചാണ്ടിയുമൊത്ത് ജീവിച്ചിരുന്നു. മകൻ ചാണ്ടിയുടെ ആദ്യവിവാഹത്തിൽ ഒരു പെണ്ണും ഒരു ആണും ഉണ്ടായി. അധികം താമസിയാതെ ഭാര്യ മരിച്ചു. പിന്നിടു ചാണ്ടി ചേർപ്പുങ്കൽ തോട്ടുപുറത്ത് അന്നമ്മയെ വിവാഹം ചെയ്തു. അവർക്ക് അപ്പച്ചൻ, കുര്യാക്കോ എന്നിങ്ങനെ രണ്ട് ആൺ‌മക്കളും ഒരു മകളും ഉണ്ടായി. മകൾ ചെറുപ്പത്തിൽ കിണറ്റിൽനിന്നു വെള്ളം കോരിക്കൊണ്ടിരിക്കുമ്പോൾ കാൽതെറ്റി കിണറ്റിൽ വീണ് തൽ‌ക്ഷണം മരണമടഞ്ഞു. പിതാവു ചാണ്ടി 90 വയസ്സായപ്പോൾ മരിച്ചു.

പൂവത്തുങ്കൽ ചാണ്ടിയുടെ ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്  ഉണ്ടായെങ്കിലും ആൺ‌മക്കൾ അപ്പച്ചനും കുര്യാക്കോയും യവ്വനം മുതൽ ചെറിയ കൈത്തൊഴിലുകൾ ചെയ്തും കച്ചവടം നടത്തിയും ജീവിതനിലവാരം മെച്ചപ്പെടുത്തി. അങ്ങനെയിരിക്കെ അവരുടെ പിതാവു ചാണ്ടി അസുഖം വന്നു മരിച്ചു. പിന്നീടു മക്കൾ പലരുകൂടെ പങ്കുചേർന്ന് അബ്കാരി ബിസിനസ്സും തടികച്ചവടവും നടത്തി നല്ല നിലയിലായി. അവർ പറമ്പും നിലവും പലഭാഗത്തായി വാങ്ങുകയും ചെയ്തു. രണ്ടു പേരും വിവാഹിതായി മക്കളോടുകൂടി നല്ലരീതിയിൽ രണ്ടു പുരയിടങ്ങളിലായി ജീവിക്കുന്നു.

Copy Right © 2024 All Rights Reserved