Pathrose Ouseph Peplakil

Pathrose Ouseph Peplakil

Peplakkil Ouseph’s (Aasan’s) second son Pathrose (Peter) was a businessman. He passed away at the age of 60. Sanu, son of Pathrose, lives in the United States. His mother Ammini lives with him there.


പേപ്ലാക്കീൽ ആശാന്റെ (ഔസേപ്പിന്റെ) രണ്ടാമത്തെ മകൻ പത്രോസ് വീട്ടിൽ താമസിച്ച് ചെറിയ ബിസിനസുകൾ നടത്തി സാമാന്യം നല്ല നിലയിലായി. അദ്ദേഹം ഒരു കൊല്ലം അബ്കാരി ബിസിനസ്സിൽ പങ്കുചേർന്ന് കുറെ പണം സമ്പാദിച്ചെങ്കിലും കാൻസർ പിടിപെട്ട് അറുപതാമത്തെ വയസ്സിൽ നിര്യാതനായി.

അവർ താമസിച്ചിരുന്ന സ്ഥലം കുറവായിരുന്നതിനാലും അതിനു നല്ല വില കിട്ടിയതിനാലും, പത്രോസിന്റെ ഭാര്യ അമ്മിണി ചേർപ്പുങ്കലെ താമസസ്ഥലം വിറ്റ് അതിൽനിന്നു ലഭിച്ച പണംകൊണ്ട് കടപ്ലാമറ്റത്ത് രണ്ട് ഏക്കർ സ്ഥലവും വീടും വാങ്ങി അവിടെ താമസമാക്കി. പേപ്ലാക്കിയിൽ പത്രോസിന്റെ മകൻ സാനു വിദ്യാഭ്യാസമുള്ളവനായിരുന്നതുകൊണ്ട് അമേരിക്കയിൽ ജോലിയുള്ള ഒരു സ്ത്രീയെ വിവാഹം ചെയ്ത് അവർ ഇരുവരും അമേരിക്കയിൽ ജോലിചെയ്തു ജീവിക്കുന്നു. സാനുവിന്റെ അമ്മ അമ്മിണി അമേരിക്കയിലും കടപ്ലാമറ്റത്തുമായി താമസിക്കുന്നു.

 

Copy Right © 2024 All Rights Reserved