Ammini, wife of Pathrose Peplakil has one son Sanu. He lives in the USA. She bought a plot of land at Kadaplamattam and lives there and in the U.S.
പേപ്ലാക്കീൽ ആശാന്റെ (ഔസേപ്പിന്റെ) രണ്ടാമത്തെ മകൻ പത്രോസ് ഒരു കൊല്ലം അബ്കാരി ബിസിനസ്സിൽ പങ്കുചേർന്ന് കുറെ പണം സമ്പാദിച്ചെങ്കിലും കാൻസർ പിടിപെട്ട് അറുപതാമത്തെ വയസ്സിൽ നിര്യാതനായി. അവർ താമസിച്ചിരുന്ന സ്ഥലം കുറവായിരുന്നതിനാലും അതിനു നല്ല വില കിട്ടിയതിനാലും, പത്രോസിന്റെ ഭാര്യ അമ്മിണി ചേർപ്പുങ്കലെ താമസസ്ഥലം വിറ്റ് അതിൽനിന്നു ലഭിച്ച പണംകൊണ്ട് കടപ്ലാമറ്റത്ത് രണ്ട് ഏക്കർ സ്ഥലവും വീടും വാങ്ങി അവിടെ താമസമാക്കി. പേപ്ലാക്കിയിൽ പത്രോസിന്റെ മകൻ സാനു അമേരിക്കയിൽ ജോലിചെയ്തു ജീവിക്കുന്നു. സാനുവിന്റെ അമ്മ അമ്മിണി അമേരിക്കയിലും കടപ്ലാമറ്റത്തുമായി താമസിക്കുന്നു.