The seventh son of Kunjamman Madathil was Esthappan (Stephen). He lived in the house of his parents at Madathil property. Esthappan had two sons and three daughters. Two of his daughters became sisters in a convent in Kollam.
മഠത്തിൽ തറവാട്ടിൽ താമസം തുടർന്ന കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ ഏഴാമത്തെ മകൻ എസ്തപ്പാന് ചേർപ്പുങ്കൽ കവലയിൽ സ്ഥലവും പീടികകളും ഉണ്ടായിരുന്നു. പിന്നീട് അവ വിൽക്കുകയുണ്ടായി. അദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്നു പെൺമക്കളുമുണ്ട്. മൂത്ത മൂന്നു പെൺമക്കളിൽ രണ്ടുപേർ കൊല്ലത്തെ ഒരു മഠത്തിൽ സന്യാസിനികളായി ചേർന്നു. അടുത്ത മകളെ വിവാഹം ചെയ്യിച്ചു.
മൂത്തമകൻ കുട്ടപ്പൻ വിവാഹിതനായി മക്കളോടുകൂടി മഠത്തിൽ തറവാട്ടിൽ താമസിക്കുന്നു. മഠത്തിൽ എസ്തപ്പാന്റെ രണ്ടാമത്തെ മകൻ വിദ്യാസമ്പന്നനും മിടുക്കനുമായിരുന്നു. എന്നാൽ അദ്ദേഹം വിവാഹിതനാകുന്നതിനു മുമ്പ് മരിച്ചു.