Thommy Kunjamman Madathil

Thommy Kunjamman Madathil

Madathil Kunjamman’s sixth son from his second wife was Thommy. He  lived in an additional house constructed in Madathil property. Madathil Thommy had two sons and seven daughters. His eldest son first lived in Kulappurath property and then moved to Attappady. His two daughters became sisters. One of them is Sr. Baselius in the Visitation Congregation.

Madathil Thommy’s second son was Appachan who had two sons and two daughters. He died at the age of 50.


കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ രണ്ടാമത്തെ ഭാര്യയിൽനിന്നുള്ള ആറാമത്തെ മകൻ തൊമ്മി മഠത്തിൽ പുരയിടത്തിൽ ഒരു വീടുകൂടി പണിതു താമസിച്ചു.  മഠത്തിൽ തൊമ്മിക്ക് രണ്ട് ആൺ മക്കളും ഏഴു പെൺ‌മക്കളുമുണ്ട്. അവരിൽ മൂത്തയാൾ കൊച്ച്, മലബാറിൽ അട്ടപ്പാടിയിലേക്കു മാറി താമസിച്ച് സാമാന്യം നല്ല നിലയിൽ കഴിയുന്നു. അദ്ദേഹത്തിന്റെ പെൺ‌മക്കളിൽ രണ്ടുപേർ സന്യാസിനികളായി. അവരിൽ മൂത്തയാളാണ് വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ ബസേലിയൂസ്.

മഠത്തിൽ തൊമ്മിയുടെ രണ്ടാമത്തെ മകൻ അപ്പച്ചൻ സമർത്ഥനായിരുന്നു. അദ്ദേഹം വിവാഹം ചെയ്ത് രണ്ട് ആൺ‌മക്കളും രണ്ടു പെൺ‌മക്കളുമായി മഠത്തിൽ പുരയിടത്തിൽ താമസിച്ചുവരവെ അമ്പതാമത്തെ വയസ്സിൽ നിര്യാതനായി.

മഠത്തിൽ തൊമ്മിക്ക് ഏഴു പെൺ‌മക്കൾ ഉണ്ടായിരുന്നെങ്കിലും തൊമ്മിയും ഭാര്യയും വളരെ പ്രയാസപ്പെട്ടാണെങ്കിലും സാമാന്യം നല്ലനിലയിൽ വിവാഹം ചെയ്യിച്ചു. എല്ലാവരും സുഖമായി ജീവിക്കുന്നു.

Copy Right © 2024 All Rights Reserved