Kuriako Kunjukurian Aikkanamadathil

Kuriako Kunjukurian Aikkanamadathil

Kuriakko, the elder son of Kunjukurian Kulappurath sold his property named Kulappurath and bought Aikanamadathil property. He had two sons and three daughters. The daughters were married at Paingalam, Neerikkad, and Uzhavoor. The elder son died by falling from a Jackfruit tree at an young age. The second son got married and had no children. Kuriakko died around the age of 65. His wife then lived with her daughter at Paingalam and moved to Malabar along with them. She died in Malabar.


കുളപ്പുറത്തു കുഞ്ഞുകുര്യന്റെ മൂത്തമകൻ കുര്യാക്കോയും ഇളയമകൻ ഉമ്മച്ചനുമായിരുന്നു. അവർ പിതാവിൽനിന്നു കിട്ടിയ കുളപ്പുറത്തു പുരയിടത്തിൽ തെക്കും വടക്കും വശങ്ങളിലായി രണ്ടു വീടുകൾവച്ചു താമസിച്ചു. കുറേകഴിഞ്ഞ് ഇരുവരും കുളപ്പുറത്തു പുരയിടം വിറ്റപ്പോൾ തെക്കേഭാഗം മുത്തോലത്തു കുര്യാക്കോയും വടക്കേഭാഗം മഠത്തിൽ തൊമ്മിയും വാങ്ങിച്ചു.

കുളപ്പുറത്തു കുര്യാക്കോയും ഉമ്മച്ചനും കുളപ്പുറത്തുനിന്നു വടക്കോട്ടുമാറി ഐക്കനാമഠം എന്ന പുരയിടം വാങ്ങിച്ച് രണ്ടു വീടുകൾ വച്ചു താമസിച്ചു. അങ്ങനെ അവർ ഐക്കനാമഠത്തിൽ എന്ന് അറിയപ്പെട്ടു.

ഐക്കനാമഠത്തിൽ കുര്യാക്കോയ്ക്ക് രണ്ട് ആൺ‌മക്കളും മൂന്നു പെൺ‌മക്കളും ഉണ്ടായിരുന്നു. പെൺ‌‌മക്കളെ പൈങ്ങളത്തിലും നീറിക്കാട്ടും ഉഴവൂരും കെട്ടിച്ചു. ആൺ‌മക്കളിൽ മൂത്തവനായ കുഞ്ഞുകുട്ടൻ യുവാവായിരിക്കുമ്പോൾ പ്ലാവിൽനിന്നു വീണുമരിച്ചു. രണ്ടാമൻ ഓനൻ‌കൊച്ച് വിവാഹംകഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല. അദ്ദേഹം അസുഖം പിടിപെട്ടു മരിച്ചു.

പിതാവു കുര്യാക്കോ ഏകദേശം 65 വയസ്സായപ്പോൾ മരിച്ചു. അദ്ദേഹത്തിനു കുറേ കടബാധ്യതകൾ ഉണ്ടായിരുന്നതുകൊണ്ടും ഭാര്യ തനിച്ചായതിനാലും അദ്ദേഹത്തിന്റെ വീതത്തിലുണ്ടായിരുന്ന അറയ്ക്കമറ്റത്തിൽ പുരയിടം മുത്തോലത്തു കുര്യാക്കോയ്ക്കു വില്ക്കുകയും, കടം തീർത്തു ബാക്കി കിട്ടിയ രൂപയുമായി പൈങ്ങളത്തിൽ കെട്ടിച്ച മൂത്തമകളുടെകൂടെ താമസിക്കുകയും ച്യ്തു. പിന്നീട് മകളുടെ ഭർത്താവ് പൈങ്ങളത്തിൽനിന്നു മലബാറിൽ കുടിയേറിയപ്പോൾ അമ്മ അവരോടൊപ്പം മലബാറിൽ പോയി താമസിച്ചു. പിന്നീട് അവിടെ മരിച്ചു സംസ്കരിക്കപ്പെട്ടു.

Copy Right © 2024 All Rights Reserved