Kurian, the second son of Ummachana Aikkanamdathil had four sons and a daughter. The daughter was married in Karimkunnam. The eldest son Jose died at the age 25 because of snake bite at night while he was walking on a road. The other sons are Chacko, Pathros (Peter), and Thomas.
ഐക്കനാമഠത്തിൽ ഉമ്മച്ചന്റെ മകൻ കുര്യന് നാല് ആൺമക്കളും ഒരു മകളും ഉണ്ട്. മകളെ കരിങ്കുന്നത്തു കെട്ടിച്ച് സാമാന്യം നല്ലനിലയിൽ ജീവിക്കുന്നു.
മൂത്തമകൻ ജോസ് ഒരു ടാക്സിഡ്രൈവർ ആയിരുന്നു. സൽസ്വഭാവിയായിരുന്ന ജോസ് 25 വയസ് പ്രായമുള്ളപ്പോൾ രാത്രിയിൽ വഴിമദ്ധ്യേ പാമ്പുകടിയേറ്റു മരിച്ചു. കുര്യൻ തനതായി ജോലിചെയ്തും കൂലിപണിചെയ്തും സാമാന്യം ഭേദമായി ജീവിച്ചു. അദ്ദേഹത്തിന് 65 വയസ്സായപ്പോൽ അസുഖം പിടിപെടുകയും ഒരുവർഷം കഴിഞ്ഞു മരിക്കുകയും ചെയ്തു. താമസിയാതെ ഭാര്യയും മരിച്ചു.
ഐക്കനാമഠത്തിൽ കുര്യന്റെ രണ്ടാമത്തെ മകൻ ചാക്കോയ്ക്ക് അസുഖവും ആരോഗ്യക്കുറവുമുള്ളതിനാൽ അവിവാഹിതനായി നാലാമത്തെ മകൻ തോമസിന്റെ കൂടെ താമസിക്കുന്നു. കുര്യന്റെ മൂന്നാമത്തെ മകൻ പത്രോസ് വിവാഹം ചെയ്ത് വേറെ പുരവെച്ചു താമസിക്കുന്നു. മക്കൾ ചെറിയ ജോലികൾചെയ്തു ജീവിക്കുന്നു.